Kerala NewsLatest News
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന നിതിന്‍ ശര്‍മയാണ് മരിച്ചത്. ഗോള്‍ഫ് സെന്ററിന് സമീപത്തു വെച്ചായിരുന്നു അപകടം. രാവിലെ ഏഴരയോടെയായിരുന്നു അപകടം. വൈറ്റിലയില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
റോഡരികിലെ മരത്തിലിടിച്ച് കാര്‍ താഴേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് നിതിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.