തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കേരള സര്‍ക്കാര്‍ കോടതിയിലേക്ക്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയതിനെതിരെ കേരള സര്‍ക്കാര്‍ കോടതിയിലേക്ക്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകിയ തീരുമാനം സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതാണ്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാന്‍ തീരുമാനമായെങ്കിലും ഇത് ഒരു അഭിമാന പ്രശ്നമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. സര്‍ക്കാര്‍ സഹകരണമുണ്ടെങ്കിലേ അദാനിക്ക് വിമാനത്താവള നടത്തിപ്പുമായി മുന്നോട്ടുപോകാനാവു എന്നാണ് സർക്കാർ ഇക്കാര്യത്തിൽ കരുതുന്നത്.
കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്നമിലപാട് സർക്കാർ കോടതിയിൽ സ്വീകരിക്കും. ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നു എന്നാണ് കേന്ദ്രം ഇക്കാര്യത്തിൽ അവകാശപ്പെടുന്നത്.
ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നത്.