BusinesskeralaKerala NewsLatest News

ഓണക്കാല ചെലവ്; 4,000 കോടി രൂപ വായ്പ്പയെടുക്കാനൊരുങ്ങി സർക്കാർ

ഓണക്കാല ചെലവുകൾക്കായി സർക്കാർ വീണ്ടും വായ്പയെടുക്കുകയാണ്. ₹4,000 കോടി രൂപയാണ് ഈ ഘട്ടത്തിൽ പൊതുവിപണിയിൽ നിന്ന് കടപ്പത്രങ്ങൾ മുഖേന സമാഹരിക്കുന്നത്. ഇതിനുമുമ്പ് കഴിഞ്ഞ ആഴ്ച ₹3,000 കോടിയും അതിന് മുൻപ് ₹1,000 കോടിയും സർക്കാർ വായ്പയായി സ്വീകരിച്ചിരുന്നു.

ഓണച്ചെലവുകൾക്കായി മൊത്തത്തിൽ ഏകദേശം ₹19,000 കോടി സർക്കാർ വകയിരുത്തേണ്ടിവരും. മാർച്ച് മാസത്തിലെ സാമ്പത്തിക വർഷാവസാന ചിലവുകളെ പോലെ തന്നെ ഓണക്കാലത്തും സർക്കാരിന് അധിക സാമ്പത്തിക ഭാരം നേരിടേണ്ടി വരുന്നു. ജീവനക്കാർക്ക് ഉത്സവബത്ത, ബോണസ് എന്നിവ നൽകുന്നത് ഉൾപ്പെടെയുള്ള അധിക ചെലവുകളാണ് ഇതിന് കാരണം.

Tag: Government plans to borrow Rs 4000 crore for Onam expenses

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button