ചെറിയ കളിയല്ല; പ്രചരണത്തിന് പി.ആർ ഏജൻസി വരുന്നു

സാമ്പത്തിക പ്രതിസന്ധിയും അധിക ചെലവെന്ന ആക്ഷേപങ്ങളും നിലനിൽക്കുമ്പോഴും സോഷ്യൽ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആർ ഏജൻസിയെ നിയമിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. പി.ആർ. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘവുമുള്ളപ്പോൾ പിആർ ഏജൻസിയെ നിശ്ചയിക്കുന്നത് ധൂർത്താണെന്നതുൾപ്പടെ പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പുള്ള
പ്പോഴാണാണ് അവയെ അവഗണിച്ച് സർക്കാർ മുന്നോട്ട് പോകുന്നത്.ഏജൻസിയെ തിരഞ്ഞെടുക്കാനായി ഇവാലുവേഷൻ കമ്മറ്റിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ഏജൻസിയെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾക്കും സർക്കാർ അനുമതി നൽകി.
ഏജൻസിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേർന്നു പി ആർ ഡി തയ്യാറാക്കിയ റിക്വസ്റ്റ് ഫോർ പ്രപ്പോസൽ സർക്കാർ ഉടൻ തന്നെ അംഗീകരിച്ചു. ഇവാലുവേഷൻ കമ്മറ്റിയെ തന്നെ ഏജൻസിയെ കണ്ടെത്താൻ ചുമതലപ്പെടുത്തി കൊണ്ട് ഒക്ടോബർ ഒന്നിന് ഉത്തരവും ഇറങ്ങി.കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത് അഴിമതികളിൽ നിന്ന് മുഖം മിനുക്കാൻ ക്യാപ്സൂളുകൾക്ക് ഉണ്ടാക്കാനാണെന്ന പരിഹാസ്യവുമായി വി. ഡി സതീശൻ എംഎൽഎ രംഗത്ത് വന്നു.