keralaKerala NewsLatest NewsUncategorized
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കാൻ സർക്കാർ
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കാൻ സർക്കാർ സജീവ നീക്കത്തിലാണ്. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചിരുന്നെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു.
ശമ്പള വർധനവിനായി ഭരണ-പ്രതിപക്ഷ കക്ഷികൾക്കും യോജിപ്പുണ്ടെന്നതാണ് പ്രത്യേകത. നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ സാമ്പത്തിക ബുദ്ധിമുട്ടാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ശക്തമാക്കാൻ കാരണമായത്.
കാലാനുസൃതമായ വേതനപരിഷ്‌കരണം വേണമെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷ ഏകാഭിപ്രായം. സംസ്ഥാനത്ത് ഒടുവിൽ 2018-ലാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. ഇപ്പോഴത്തെ നിലയിൽ മന്ത്രിമാർക്ക് അലവൻസ് ഉൾപ്പെടെ 97,000 രൂപയും എം.എൽ.എമാർക്ക് 70,000 രൂപയും ലഭിക്കുന്നു.
Tag: Government to increase salaries of ministers and MLAs