സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം.

തിരുവനന്തപുരം/ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ പേരിൽ പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണ്ണറുടെ അഗീകാരം. പൊലീസ് ആക്ട് ഭേദഗതിക്ക് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനു ഗവർണർ അനുമതി നൽകുകയാണ് ഉണ്ടായത്.
2011ലെ പൊലീസ് ആക്ടാണ് സർക്കാർ ഭേദഗതി ചെയ്തത്. 118 A വകുപ്പ് കൂട്ടിച്ചേർത്ത് ഇതിനായി ഓർഡിനൻസ് കൊണ്ടുവക്കു കയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇതോടെ ഇനി കുറ്റകൃത്യമാവുകയാണ്. ഇത് സംബന്ധിച്ച് പൊലീ സിന് കേസെടുക്കാൻ അധികാരം ലഭിക്കുന്നതോടെ സമൂഹമാധ്യ മങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജ വാർത്ത തുടങ്ങിയവ യ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിന് ഇനി മുതൽ കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കഴിയും. അതേസമയം, 2020 ഐടി ആക്ടിലെ 66 A 2011,പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി നേരത്തെ റദ്ദ് ചെയ്തിരുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു കണ്ടായിരുന്നു ഇത്. നിലവിൽ സർക്കാർ കൊണ്ട് വന്നിരിക്കുന്ന നിയമം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ പുതിയ നിയമവും കോടതിയുടെ മുന്നിലെത്താനാണ് സാധ്യത.