Kerala NewsLatest NewsNews
സപ്തതി നിറവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് സപ്തതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ 1951 നവംബര്‍ 18നാണ് ജനിച്ചത്. അഭിഭാഷകനായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ യുപി നിയമസഭാംഗവും മന്ത്രിയും ആയിരുന്നു. നാലു തവണ പാര്‍ലമെന്റ് അംഗമായി. കേന്ദ്രമന്ത്രിസഭയില്‍ ആഭ്യന്തരം, കൃഷി, വ്യവസായം എന്നിവയുടെ സഹമന്ത്രിയായും വാര്‍ത്താവിതരണ ഉപമന്ത്രിയായും ഊര്‍ജം, സിവില്‍ വ്യോമയാന വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള ഗവര്‍ണറായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. ഇന്ന് ഉച്ചയോടെ ഹൈദാബാദിലെത്തുന്ന അദ്ദേഹം 20ന് മാത്രമാണ് കേരളത്തില്‍ തിരിച്ചെത്തുക. ജന്മദിനാഘോഷങ്ങളോടെല്ലാം പൊതുവെ മുഖം തിരിച്ചുനില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഭാര്യ: രേഷ്മ ആരിഫ്. മക്കള്‍: മുസ്തഫ, കബീര്‍.