ഗോവിന്ദച്ചാമി കണ്ണൂരിൽ പിടിയിൽ? സ്ഥിരീകരിക്കാതെ പൊലീസ്
സൗമ്യക്കേസിലെ കുറ്റവാളിയായ ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയതായി സ്ഥിരീകരിക്കാത്ത വിവരം. കണ്ണൂർ നഗരത്തിലെ തളാപ്പ് മേഖലയിൽ നിന്ന് പിടികൂടിയെന്ന തരത്തിലാണ് വിവരം.
പത്താം ബ്ലോക്കിലെ സെല്ലിൽ ഒരളവുവരെ തനിച്ചായിരുന്നു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. പുലർച്ചെ ഏകദേശം 1.30 ഓടെയാണ് ഇയാൾ ജയിൽ ചാടിയത്. ഒരു കൈമാത്രമുള്ള ഗോവിന്ദച്ചാമി, സെല്ലിലെ അഴികൾ മുറിച്ചശേഷം അലക്കാൻ വെച്ചിരുന്ന തുണികൾ കയറാക്കി കെട്ടി മതിൽക്കപ്പുറം കടക്കുകയായിരുന്നു. പിന്നെ ഫെൻങ്ങിൽ തുണികുരുകി താഴേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
ജയിൽ അധികൃതർക്ക് വിവരം ലഭിച്ചത് രാവിലെ 6 മണിയോടെയാണ്. അതിനുശേഷം അന്വേഷണം ആരംഭിക്കുകയും,സ്റ്റേറ്റ് വെെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ വെച്ച് തന്നെ ഗോവിന്ദച്ചാമി തള്ളിയിട്ട്, പിന്നീട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെടുകയായിരുന്നു.
Tag: Govindachamy arrested in Kannur? Police without confirmation