സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. പുലർച്ചെ നടത്തിയ പരിശോധനയ്ക്കിടെയാണ് സെല്ലിൽ ഗോവിന്ദച്ചാമി ഇല്ലെന്ന് മനസിലാക്കിയത്. അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. രാത്രിയോടെയാണ് ജയിൽ ചാടിയതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ട്രെയിൻ മൂടികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾക്ക് ജയിലിനകത്തുനിന്നും പുറത്തു നിന്നും ഇയാൾക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ജയിൽ മേധാവിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരമുള്ളവർ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന. ഒരുകൈ മാത്രമുള്ള പ്രതിയാണ് ഗോവിന്ദച്ചാമി.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്ത് നിന്നുള്ള ട്രെയിനിൽ സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുകയായിരുന്നു.
മുൻപ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും, 2016-ൽ സുപ്രീംകോടതി ശിക്ഷ കുറച്ച് ജീവപര്യന്തമാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. എന്നാൽ, ബലാത്സംഗം നടന്നതായും അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയും മറ്റ് വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Tag: Govindachamy escapes from jail; Soumya’s mother says she is scared