CovidLatest NewsNationalUncategorized

ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് വീണ്ടും കൊറോണ പിടിപെടാനുള്ള സാധ്യത കുറവെന്ന് പഠനം

ന്യൂഡെൽഹി: ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊറോണ പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊറോണ ബാധിച്ചവരുടെ ശരീരത്തിൽ പത്ത് മാസം വരെ വൈറസിനെതിരെയുള്ള ആൻ്റിബോഡികൾ ഉണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലും ഈ വർഷം ഫെബ്രുവരിയിലും കൊറോണ ബാധിച്ചവരെ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായി 100 കെയർ ഹോമുകളിലെ ശരാശരി 86 വയസ്സ് പ്രായമുള്ള 682 താമസക്കാരിലും 1429 ജീവനക്കാരും കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ആന്റിബോഡി രക്തപരിശോധന നടത്തിയിരുന്നു.

ഇവരിൽ മൂന്നിലൊന്നും ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഇവർക്ക് കൊറോണ അണുബാധ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിതെന്നും പഠനത്തിൽ പറയുന്നു. ഒരിക്കൽ രോ​ഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കൊറോണ പിടിപെട്ടത്. ഇതിൽ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനിൽക്കുമെന്ന് വ്യക്തമായതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മരിയ ക്രുടികോവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button