സർക്കാർ ഗവർണർ പോര് രൂക്ഷമായേക്കും,വീണ്ടും നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ.

തിരുവനന്തപുരം /പ്രത്യേക നിയമസഭാസമ്മേളനം നടത്താനുള്ള ഉറച്ച തീരുമാനവുമായി സംസ്ഥാന സർക്കാർ. കാർഷിക നിയമ ഭേദഗതി പാസാക്കാൻ എന്തിനാണ് അടിയന്തിര സമ്മേളനം എന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നും നേരത്തെ ഗവർണർ ചോദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് നിർണായക മാവുകയാണ്.
അതേസമയം, എന്തിനാണ് ഇപ്പോൾ യോഗം എന്നൊക്കെ ഗവർണർ ചോദിച്ചാൽ സാധാരണ സംവിധാനത്തിനും പാർലമെന്‍ററി സംവിധാനത്തിനും വിഭിന്നമായ ചോദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷമുള്ള ഒരു സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ അംഗീകരിക്കുകയാണ് ഗവർണറുടെ ചുമതലയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ശുപാർശ അംഗീകരിക്കുമെന്ന് കരുതുന്നു. പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തിൽ സർക്കാരിനു വീഴ്ച വന്നിട്ടില്ല. എന്തു ചർച്ച ചെയ്യണണമെന്നുള്ളത് സഭയുടെ അവകാശമാണെന്നും, ഗവർണർ കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നത് പാർലമെന്‍ററി സംവിധാനത്തിന് അനുസരിച്ചായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദമായ കേന്ദ്ര കാർഷിക നിയമങ്ങൾ മറികടക്കാൻ നിയമനിർമാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാകാണാന് ഉദ്ദേശിക്കുന്നത്. ദേശീയതലത്തില്‍ കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാ നിന്നാണ് മന്ത്രി സഭയുടെ വിലയിരുത്തൽ.