Uncategorized
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും.

കൊച്ചി/ നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്.