Kerala NewsLatest News
സര്‍ക്കാര്‍ ലോകായുക്ത ഉത്തരവിനെതിരെ റിട്ട് ഹര്‍ജി നല്‍കിയേക്കും
സര്‍ക്കാര്‍ ലോകായുക്ത ഉത്തരവിനെതിരെ റിട്ട് ഹര്‍ജി നല്‍കിയേക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ റിട്ട് ഹര്‍ജിസമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. അഡ്വക്കേറ്റ് ജനറലിന്‍്റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണ് എജി പറഞ്ഞു.ലോകായുക്ത ആക്‌ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. അതിനാല്‍ സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്നും എജി പറഞ്ഞു. കഴിഞ്ഞ ദിവസം കെ.ടി ജലീല്‍ രാജിവച്ചിരുന്നു. ജലീലിന്റെ രാജി ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു .