മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; രാജീവ് നായര്‍
മലയാള സിനിമ നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയിലാണ് മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവിനെയും സമൂഹമാധ്യമങ്ങള്‍ തിരയാന്‍ തുടങ്ങിയത്.
മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവിന്റെ പേര് രാജീവ് നായര്‍ എന്നാണ്. ഒടുവില്‍ അന്വേഷണം വന്നെത്തി നില്‍ക്കുന്നത് സിനിമ നിര്‍മ്മാതാവ് രാജീവ് നായറിലേക്കാണ്. ചോദ്യങ്ങളുടെ മുകളില്‍ ചോദ്യം ഉയര്‍ന്നുപ്പോള്‍ സഹികെട്ട് രാജീവ് നായര്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് നിങ്ങള്‍ എത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.എന്നായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം. ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം.
ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. എന്ത് മാധ്യമ പ്രവര്‍ത്തനമാണിതെന്ന ചോദ്യമാണ് രാജീവ് ഉയര്‍ത്തുന്നത്. അതേസമയം ഇത്തരത്തില്‍ വ്യാജ കഥകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമത്തിന്റെ സഹായം തേടാന്‍ പോകുകയാണെന്നും രാജീവ് പറയുന്നു.