keralaKerala NewsLatest News

”മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ല”; അമ്മൂമ്മയുടെ സുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകി എന്നാരോപിച്ച കേസിൽ മൊഴി മാറ്റി പതിനാലുകാരൻ

കൊച്ചിയിൽ അമ്മൂമ്മയുടെ സുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകി എന്നാരോപിച്ച കേസിൽ പതിനാലുകാരൻ മൊഴി മാറ്റി. മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് മദ്യവും കഞ്ചാവും നൽകി എന്നാണ് പരാതി ഉണ്ടായിരുന്നത്.

കുട്ടി മൊഴി മാറ്റിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന പ്രതി പൊലീസിന് വിട്ടയയ്ക്കേണ്ടി വന്നു. ആദ്യമായി പരാതി ഉയർന്നത് കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാകാമെന്നതാണ് പ്രാഥമിക നിഗമനം. അച്ഛൻ മരിച്ചതിനെ തുടർന്ന് അമ്മ രണ്ടാമത്തെ വിവാഹം കഴിച്ചു. പിന്നീട് കുട്ടി അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നതായി മുമ്പ് കുട്ടി പറഞ്ഞിരുന്നത്. വീട്ടിൽ ടിവി കാണുന്നതിനിടെ അമ്മൂമ്മയുടെ സുഹൃത്ത് പ്രവീൺ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ജന്മദിനത്തിൽ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചതായും മൊഴി നൽകിയിരുന്നു. കൂട്ടുകാരിൽ നിന്ന് വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പ്രവീണിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tag: Grandma’s boy friend didn’t give her drugs”; 14-year-old boy changes statement in case alleging that grandmother’s friend forced her to drink drugs

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button