HealthLatest NewsNews

അടുത്ത ആശങ്ക; 34-കാരന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു

ഇന്ദോര്‍: രാജ്യത്ത് ബ്ലാക്ക് ഫംഗസിന് പിന്നാലെ ഗ്രീന്‍ ഫംഗസും സ്ഥീരികരിച്ചു. ഇന്ദോര്‍ സ്വദേശിയിലാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി.

ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയ ഇയാളെ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി പറഞ്ഞു.

രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഗ്രീന്‍ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ദോര്‍ സ്വദേശിയായ രോഗിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button