വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാന വേദികളിൽ ഒന്നായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തിരഞ്ഞെടുക്കപ്പെട്ടു. സെമിഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ആദ്യം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരം വേദിയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം പ്രതീക്ഷിക്കാം.
സെപ്റ്റംബർ 25-ന് ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ്, 27-ന് ഇന്ത്യ-ന്യൂസിലൻഡ് സന്നാഹ മത്സരങ്ങൾ നടക്കും. ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി ഒക്ടോബർ 3-ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഒക്ടോബർ 26-ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഒക്ടോബർ 30-ന് രണ്ടാം സെമിഫൈനൽ പോരാട്ടവും ഗ്രീന്‍ഫീൽഡിൽ അരങ്ങേറും.
സെമിഫൈനൽ അടക്കം പ്രധാന മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നതോടെ സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ അനുഭവമായി മാറും.
Tag: Greenfield Stadium in Thiruvananthapuram will be the venue for the Women’s Cricket World Cup