Kerala NewsLatest NewsLocal NewsNews
കടകള്‍ അടച്ചിടില്ല, സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.