Kerala NewsLatest NewsNationalNews

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാം: സുപ്രീംകോടതി

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയത്. ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കക്ഷികളോട് നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 19-നാണ് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന ഉത്തരവ് Central Council of Indian Medicine (CCIM) പുറത്തിറക്കിയത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button