generalHeadlineindiaLatest NewsNews

GST പരിഷ്കാരം ഇന്ന് മുതൽ പ്രാബല്യത്തിൽ;എന്ത് മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്, ഏതൊക്കെ ഉത്പന്നങ്ങൾക്കാണ് വില കുറയുന്നത് ?

നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി നികുതി ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇത് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്, ഏതൊക്കെ ഉത്പന്നങ്ങൾക്കാണ് വില കുറയുന്നത്, തുടങ്ങിയ കാര്യങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.

നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നൽകുന്ന വിവരമാണ്. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു.തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്ക്കറ്റിനും ഐസ്ക്രീമിനും ചോക്ലേറ്റിനും കോൺഫ്ലേക്സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു.

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവർക്ക് ആശ്വാസമാകും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും.സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങൾക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വർദ്ധിക്കുക. 40 ശതമാനം സിൻ ടാക്സ് ആണ് ലഹരി വസ്തുക്കൾക്കു മുകളിൽ ചുമത്തുക. ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സര്‍വതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞിരുനന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ തിങ്കളാഴ്ച നിലവില്‍വരാനിരിക്കേ ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. നവരാത്രിയുടെ ആദ്യദിനത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടില്‍ രാജ്യം വലിയ കാല്‍വെപ്പ് നടത്തുകയാണ്. ജിഎസ്ടി ബചത് ഉത്സവ് (ജിഎസ്ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. ജിഎസ്ടി പരിഷ്‌കരണവും ആദായനികുതിയിലെ ഇളവും ചേരുമ്പോള്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും അത് ഇരട്ടനേട്ടമാണ് -പ്രധാനമന്ത്രി പറഞ്ഞു.19 മിനിറ്റുനീണ്ട പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം സ്വദേശിക്ക് ഊന്നല്‍നല്‍കിയാണ് മോദി സംസാരിച്ചത്. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി എസ് ടിയുടെ ലാഭം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രം നല്‍കുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.ജിഎസ്ടി പരിഷ്കാരം വെറും നികുതി മാറ്റം മാത്രമല്ല, ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന വലിയൊരു സാമ്പത്തിക തീരുമാനമാണ്. ഭക്ഷ്യ വസ്തുക്കളിൽ നിന്ന് വാഹനങ്ങളിലേക്കും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ നിന്ന് വീടുകൾ പണിയുന്നതിലേക്കും —

എല്ലായിടത്തും സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന തരത്തിലുള്ള മാറ്റമാണിത്. ഒരേസമയം, ജനാരോഗ്യത്തെയും സാമൂഹിക നിയന്ത്രണങ്ങളെയും മുൻനിർത്തി ലഹരി വസ്തുക്കൾക്ക് കർശനമായ നികുതി ചുമത്തിയതും സർക്കാരിന്റെ നിലപാടിനെ വ്യക്തമാക്കുന്നു. ജനങ്ങളുടെ ചെലവു കുറച്ച് ആഘോഷങ്ങൾക്ക് ഇരട്ടിമധുരം പകരുന്ന സാമ്പത്തിക തീരുമാനമായിട്ടാണ് ഈ ജിഎസ്ടി പരിഷ്കാരം മാറിക്കൊണ്ടിരിക്കുന്നത്.

tag: GST reform comes into effect from today.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button