ജിഎസ്ടി പരിഷ്‌കാരം; രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലേക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
പുതിയ ജിഎസ്ടി പരിഷ്‌കാരം തിങ്കളാഴ്ചയാണ് നിലവില്‍ വരിക.

ന്യൂഡല്‍ഹി:കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്ന് പറഞ്ഞു. ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ 80ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പുതിയ ജിഎസ്ടി പരിഷ്‌കാരം തിങ്കളാഴ്ചയാണ് നിലവില്‍ വരിക.
ജിഎസ്ടി രണ്ട് സ്ലാബ് ആയി കുറക്കുന്നതോടെ സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു..ചരക്ക് സേവന നികുതി നാല് സ്ലാബില്‍ നിന്നും രണ്ട് സ്ലാബുകളാക്കിയതോടെ ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരും മധ്യവര്‍ഗ കുടുംബങ്ങളും ചെറുകിട, ഇടത്തരം സംരഭകരും ജിഎസ്ടി പരിഷ്‌കാരം വലിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാലുവാണെന്നും ധനമന്ത്രി പറഞ്ഞു.
Tag: GST reform; 2 lakh crore rupees into the hands of the people, said Union Finance Minister Nirmala Sitharaman.