generalindiainformationkeralaLatest NewsNews

GST; മിൽമയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും

തിരുവനന്തപുരം: പാൽ ഉത്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. ഇതിൻ്റെ ഭാഗമായി നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിൽ കുറവ് സംഭവിക്കും. ഇന്ന് മുതൽ പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ വിലക്കുറവിൻ്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങ‍ും

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.

500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്നും. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ ജിഎസ്ടി ഇളവുകളുടെ മുഴുവൻ നേട്ടങ്ങളും ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. ജിഎസ്ടി കൗൺസിൽ നികുതി നിരക്കുകൾ കുറച്ചതോടെ ഇന്ന് മുതൽ 700 ഉത്പന്നങ്ങളുടെ വില കുറയുമെന്ന് അമുൽ വ്യക്തമാക്കിയിരുന്നു. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

tag: GST; The prices of more than a hundred products including Milma’s ghee, butter, paneer, and ice cream will reduce.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button