CinemaLatest News

കോവിഡ് നെഗറ്റീവായി, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച്‌ ഗിന്നസ് പക്രു

കോവിഡ് രോഗ ബാധിതനായി ചികിത്സയിലായിരുന്ന നടന്‍ ഗിന്നസ് പക്രു ഇപ്പോള്‍ രോഗം ഭേദമായ വിവരം പങ്കുവച്ചിരിക്കുകയാണ്. ആശുപത്രിയില്‍ കഴിയുന്ന വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു. ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം. രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്.. എല്ലാവരും പരമാവധി ശ്രദ്ധിക്കുക. നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്‌സ്, നഴ്‌സസ്.’-പക്രു പറഞ്ഞു.

തന്റെ പരിമിതികളെ അതിജീവിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ പക്രു പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button