ഗുരുവായൂർ ക്ഷേത്രത്തിലെ സമയക്രമത്തിൽ മാറ്റം; ഉച്ചയ്ക്ക് മൂന്ന് മണിക്ക് അടച്ച് നാല് മണിക്ക് വീണ്ടും തുറക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ഉച്ചതിരിഞ്ഞ് നടയടയ്ക്കൽ സമയം ചുരുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇനി മുതൽ ക്ഷേത്രം ഉച്ചയ്ക്ക് മൂന്ന് മണിക്ക് അടച്ച് നാല് മണിക്ക് വീണ്ടും തുറക്കും, രാത്രി ഒമ്പത് മണിവരെ ദർശനം തുടരും.
പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്താക്കൾക്ക് കൂടുതൽ ദർശനസൗകര്യം ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കുന്നതെന്ന് ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അറിയിച്ചു.
ഇപ്പോൾ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാൽ വൈകിട്ട് 4.30നാണ് വീണ്ടും തുറക്കുന്നത്, അവധി ദിവസങ്ങളിൽ 3.30നാണ് തുറക്കാറുള്ളത്. എന്നാൽ ഭക്തരുടെ തിരക്ക് മൂലം ഉച്ചയ്ക്ക് രണ്ടിന് അടയ്ക്കാൻ സാധിക്കാതെ, സാധാരണയായി 2.45 വരെ ദർശനം അനുവദിക്കാറുണ്ട്.
തിരക്ക് വർധിച്ചതിനെ തുടർന്ന് തന്ത്രിയുടെ നിർദേശവും പരിഗണിച്ച് ആണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയതെന്ന് ഭരണസമിതി അറിയിച്ചു.
Tag: Guruvayur temple timings changed; will close at 3 pm and reopen at 4 pm