World

ചികിത്സയ്ക്കെത്തിയവർക്ക് നൽകിയത് സ്വന്തം ബീജം, ഗൈനക്കോളജിസ്റ്റ് 17 കുട്ടികളുടെ അച്ഛൻ

വന്ധ്യതാ ആശുപത്രികളിൽ നടന്ന തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്ത്.നെതർലൻഡ്​സിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ ദമ്പതികൾ സ്വീകരിച്ചത്​ ഡോക്​ടറുടെ ബീജം. കിഴക്കൻ ഡച്ച് നഗരമായ സ്വൊല്ലെയിലെ ഇസാല വന്ധ്യതാ ആശുപത്രിയിലാണ്​ സംഭവം. 1981 മുതൽ 1993 വരെ ജോലി ചെയ്യുന്നതിനിടെ ഗൈനക്കോളജിസ്റ്റ് ആയ ജാൻ വൈൽഡ്ഷട്ടാണ് തന്റെ ബീജം ചികിത്സയ്ക്ക് എത്തിയവർക്ക് നൽകിയത്. ഇപ്പോൾ 17 കുട്ടികളുടെ അച്ഛനാണ് ജാൻ. നിലവിൽ ജാൻ വൈൽഡ്ഷട്ട് ജീവിച്ചിരിക്കുന്നില്ല.

ഡിഎൻഎ പരിശോധനയിലൂടെയാണ് ജാൻ വൈൽഡ്ഷട്ടാണ് 17 കുട്ടികളുടെ അച്ഛൻ എന്ന് തിരിച്ചറിഞ്ഞത്. ചികിത്സയ്ക്ക് എത്തിയ മാതാപിതാക്കളെ അറിയിക്കാതെ കൃത്രിമ ഗർഭ ധാരണത്തിന് സ്വന്തം ബീജം ഗൈനക്കോളജിസ്റ്റ് ഉപയോഗിച്ചതായി ഡച്ച്‌ ആശുപത്രി കണ്ടെത്തി.ധാർമിക വശം നോക്കിയാൽ ഡോക്ടർ ചെയ്തത് തെറ്റാണെന്ന് ഹോസ്പിറ്റൽ പ്രസ്താവനയിൽ പറയുന്നു. 17 കുട്ടികളുടെ കുടുംബാംഗങ്ങളും ജാൻ വൈൽഡ്ഷട്ടിന്റെ കുടുംബവും തമ്മിൽ നല്ല ബന്ധമാണ് ഉളളതെന്നും ആശുപത്രി വ്യക്തമാക്കി.

ഒരേ സമയം ഡോക്ടറും ബീജദാതാവും ആയിരിക്കുകയാണ് ജാൻ ഡിഎൻഎ പരിശോധനയിലൂടെയാണ് ജാൻ വൈൽഡ്ഷട്ടാണ് 17 കുട്ടികളുടെ അച്ഛൻ എന്ന് തിരിച്ചറിഞ്ഞത്. നിലവിൽ 17 കുട്ടികളുടെ കുടുംബാംഗങ്ങളും ജാൻ വൈൽഡ്ഷട്ടിന്റെ കുടുംബവും തമ്മിൽ നല്ല ബന്ധമാണ് ഉളളതെന്നും ആശുപത്രി വ്യക്തമാക്കി.

ഇയാൾ കൂടുതൽപേർക്ക്​ ബീജം നൽകിയിട്ടുണ്ടൊ എന്നും ഡച്ച്​ അധികൃതർ അന്വേഷിക്കുന്നുണ്ട്​. ആശുപത്രിയിൽ നിന്ന്​ ജനിച്ച കുട്ടികളിലൊരാൾ നടത്തിയ ഡി.എൻ.എ മാപ്പിങ്ങാണ്​ തട്ടിപ്പിന്റെ ചുരുളഴിച്ചത്​. മാപ്പിങ്ങിൽ ഡോക്​ടർ വൈൽഡ്‌ഷട്ടി​െൻറ മരുമകളുമായി ഡിഎൻ‌എ പൊരുത്തം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ത​െൻറ മാതാവിന്​ ബീജം ലഭിച്ചത്​ ഡോക്​ടറിൽ നിന്നാണെന്ന്​ കുട്ടി കണ്ടെത്തിയത്​. ഡച്ച്​ നിയമം അനുസരിച്ച്​ 16 വയസുമുതൽ ഇത്തരം കുട്ടികൾക്ക്​ തങ്ങളുടെ ദാതാവി​െൻറ ഐഡൻറിറ്റി കണ്ടെത്താൻ അവകാശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button