പുല്ലുമേട് ദുരന്തത്തിനിന്ന് ഇന്നേക്ക് പത്തു വയസ്

102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ്. 2011 ജനുവരി 14-നാണ് അപകടം സംഭവിച്ചത്. പുല്ലുമേട്ടില്‍ നിന്നും മകരവിളക്ക് കണ്ട് മടങ്ങിയ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്.
പൊന്നമ്ബലമേട്ടില്‍ തെളിയുന്ന മകരവിളക്ക് കണ്ട് ശരണ മന്ത്രങ്ങള്‍ ഉരുവിട്ട് അയ്യപ്പന്മാര്‍ തിങ്ങി കൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി മതിയായ പൊലീസ് സന്നാഹങ്ങള്‍ ഇല്ലായിരുന്നു.
റോഡിനിരുവശത്തും ഉള്ള കടകള്‍ മൂലം വഴിയുടെ വീതി കുറഞ്ഞു. പ്രവേശനം നിരോധിക്കാന്‍ വനം വകുപ്പ് സ്ഥാപിച്ച ചങ്ങലയും അപകടത്തിന്റെ അക്കം കൂട്ടി. അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളും പ്രതിസന്ധിയായി.
മുപ്പത്തി ഒന്‍പത് തമിഴ്‌നാട് സ്വദേശികള്‍, മുപ്പത്തിയൊന്നു കര്‍ണാടകക്കാര്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഇരുപത്തിയാറുപേര്‍, മൂന്ന് മലയാളികള്‍, ഒരു ശ്രീലങ്കന്‍ സ്വദേശി എന്നിവര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നു ക്രൈംബ്രാഞ്ചും ജുഡീഷ്യല്‍ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.