Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കെ പി രാഹുലിന് വീട് കൈമാറി

സന്തോഷ് ട്രോഫി താരം കെ.പി.രാഹുലിന് ഇനി സുരക്ഷിത ഭവനം. കായികവകുപ്പ് പണിത വീടിന്റെ താക്കോൽ മന്ത്രി ഇ.പി.ജയരാജൻ കൈമാറി. വീടിന്റെ മുറ്റത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചാ യിരുന്നു ചടങ്ങ്.
കേരള സന്തോഷ് ട്രോഫി ടീമിലെ മിന്നും താരമായി മാറിയ രാഹുലിന്റെ ദൈന്യത നിറഞ്ഞ ജീവിതാവസ്ഥ മാധ്യമങ്ങളിലൂ ടെയാണ് പുറം ലോകം അറിയുന്നത്.വാർത്തയുടെ കോപ്പി ഉൾപ്പെടെ അടക്കം ചെയ്ത നിവേദനം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സമർപ്പിച്ചതിന്റെ ഫലമായിട്ടാണ് രാഹുലിന് സർക്കാർ വീടനുവ ദിച്ചത്. എം.രാജഗോപാലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാസർഗോഡ് കളക്ടർ ഡോ. ഡി.സജിത്ത്ബാബു മുഖ്യാതിഥിയായി.
കാൽപ്പന്തുകളിയിൽ രാഹുലിന്റെ ഗുരു ഉദിനൂർ കെ.വി.ഗോപാലൻ, വിഷൻ ഇന്ത്യാ പരിശീലകൻ പവിത്രൻ, വീട് പണിയാൻ മിതമായ വിലയ്ക്ക് സ്ഥലം നൽകിയ സി.അപ്പുഞ്ഞി എന്നിവർക്ക് ചടങ്ങിൽ മന്ത്രി ഉപഹാരം കൈമാറി.