CinemaKerala NewsLatest News
നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണയ്ക്ക് എല്ലാം മനസിലാകും, ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമര്‍ശനം.
ചിത്രത്തില്‍ കാണുന്ന ആള്‍കൂട്ടത്തെ ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകള്‍ ചേര്‍ന്ന കൂട്ടങ്ങളായോ കാണുവാന്‍ അപേക്ഷിക്കുന്നു. നേതാക്കള്‍ മരിക്കുമ്ബോള്‍ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും പരിഹാസ രൂപേണ ഹരീഷ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുകയുള്ളു എന്ന നിയമം ഇരിക്കെ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണിത്.