Kerala NewsLatest NewsNews

54 പേര്‍ മരിച്ചപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള വളര്‍ച്ച തനിക്കില്ലെന്ന് ഹരിഷ് പേരടി

കൊച്ചി: കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കെ സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. 8460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ആലപ്പുഴ പുന്നപ്രയില്‍ കൊവിഡ് രോഗികയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം യഥാര്‍ത്ഥ കമ്യൂണിസമാണെന്നും ഹരീഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്

പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു.PPE കിറ്റ് അണിഞ്ഞ് ആബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്..
38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല.ഒരു പാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്.ക്ഷമിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button