CinemaKerala NewsLatest News

അവാർഡും വേണ്ട തേങ്ങാപ്പിണ്ണാക്കും വേണ്ട, കുടുംബം പോറ്റണം; സര്‍ക്കാരിനെതിരെ ഹരീഷ് പേരടി

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറക്കാനൊരുങ്ങുന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടെന്നും, ഞങ്ങളുടെ കുടുംബം പോറ്റണം എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

കോളജില്‍ പഠിക്കുമ്പോള്‍ കത്തികള്‍ക്കും കാഠരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വര്‍ഷമായി …ആത്മകഥകളിലെ ധീരന്‍മാരെ ഇനി നിങ്ങള്‍ കഥകള്‍ കണ്ണാടിയില്‍ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …

എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷേ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ ടിപിആര്‍-18.04 ശതമാനം.ലാല്‍ സലാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button