GamesLatest NewsNationalSports

പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനിയ്ക്ക് വെങ്കലം

ടോക്കിയോ:പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച്‌ ഇന്ത്യയുടെ അവനി ലേഖാര. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില് അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതോടെ പാരാലിംപിക്‌സില്‍ ഒരേ ഗെയിംസില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി മാറി.

നേരത്തെ പാരലിമ്ബിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് (എസ്.എച്ച്‌ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്‌സിലെ ഇന്ത്യയുടെ 12ആം മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ടോക്യോ പാരലിമ്ബിക്‌സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്ബാദ്യം. ഇതോടെ പോയിന്റ് പട്ടികയില്‍ 36ആം സ്ഥാനത്തേക്ക് ഇന്ത്യ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button