CinemaKerala NewsLatest NewsMovieUncategorized

പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു വരണം; സ്ഥിരം പുഴുക്കുത്തുകളെ വലിച്ച്‌ ദൂരെ കളയണമെന്ന് ഹരീഷ് പേരടി

സാംസ്‌കാരിക വകുപ്പ് നല്ല കൈകളിൽ തന്നെ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ച്‌ നടൻ ഹരീഷ് പേരടി. നാടകവും സിനിമയുമെല്ലാം യുവത്വത്തിന്റെ കൈകളിൽ ഏൽപ്പിക്കണം. ഏത് സർക്കാർ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച്‌ ദൂരെ കളയണം. പറ്റുമെങ്കിൽ കെ റെയിൽ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാർക്ക് അനുവദിച്ച്‌ കൊടുക്കണമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

നാടക് എന്ന സംഘടനയെ ഉണ്ടാക്കാൻ ജീവിതം പണയം വെച്ച്‌ പ്രവർത്തിച്ച ഷൈലജയെ പോലുള്ളവർ നാടക അക്കാദമിയുടെ തലപ്പത്ത് കൊണ്ടുവരണം. സിനിമയിലെ പുഴു കുത്തുകൾക്ക് നേരെ ഉറക്കെ ശബ്ദിച്ച പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും. ഇത് താൻ മാത്രമല്ല പുരോഗമന കേരളം മുഴുവൻ ആ​ഗ്രഹിക്കുന്ന കാര്യമാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളിൽ നല്ല പ്രതീക്ഷയുണ്ട്…സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം…. പ്രത്യേകിച്ചും സംഗീത നാടക അക്കാദമിയിലെക്കൊക്കെ യുവത്വത്തെ കാര്യമായി പരിഗണിക്കണം…നാടകം നട്ടെല്ലാണന്ന് തെളിയിച്ച പെൺകുട്ടികളും ആൺകുട്ടികളും പുതുതലമുറയിൽ ധാരളമുണ്ട്…നാടകം നാടിൻ്റെ അകമാണ്..നാടകം സജീവമാക്കിയ ജീവിതമാക്കിയവർ അവിടെയിരിക്കുമ്ബോൾ നാടിൻ്റെ പ്രതിഛായക്ക് തന്നെ തിളക്കം കൂടും… അതുപോലെ ഏത് സർക്കാർ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച്‌ ദൂരെ കളയണം… പറ്റുമെങ്കിൽ K.റെയിൽ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാർക്ക് അനുവദിച്ച്‌ കൊടുക്കണം…നാടക് എന്ന സംഘടനയെ ഉണ്ടാക്കാൻ ജീവിതം പണയം വെച്ച്‌ പ്രവർത്തിച്ച ഷൈലജയെ പോലുള്ളവർ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലെ പുഴു കുത്തുകൾക്ക് നേരെ ഉറക്കെ ശബ്ദിച്ച പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമല്ല… പുരോഗമന കേരളം മുഴുവനുമാണ്…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button