CinemaKerala NewsLatest NewsPolitics
ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു- ഹരീഷ് പേരടി

ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. രണ്ടാം തരം പൗരനായി ജീവിക്കാന്‍ താല്‍പര്യമില്ല, അതിനാല്‍ ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) നടത്താത്തതിലുമാണ് താരത്തിന്റെ പ്രതിഷേധം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…