Kerala NewsLatest News
രണ്ടിലേറെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ല, കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം
കൊച്ചി: രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ അധിക വാക്‌സിന്‍ എടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവാക്‌സീന് പല വിദേശ രാജ്യങ്ങളും അനുമതി നല്‍കിയിട്ടില്ല. നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കൊവാക്സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയത്.
രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ നിലപാടറിയിക്കുകയായിരുന്നു.