തങ്ങള്‍ക്ക് സംഭവിച്ചത് പിണറായിക്ക് ആകണമായിരുന്നു; ഇപ്പോള്‍ വെടിയും ഇല്ല പുകയുമില്ല
തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച സംഭവം വിവാദമാകുമ്പോഴാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വരുന്നത്. അത്തരത്തില്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ രീതിയില്‍ ചര്‍ച്ചയ്ക്ക് വിതയമാകുകയാണ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ ‘തങ്ങളെ വീട്ടില്‍ ഈഡി എത്തി… പഴയ നാരങ്ങവെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാര്‍ മിണ്ടുന്നില്ല… എന്തിന് ലീഗിന്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയില്‍ മാറിയിരിക്കുന്ന രമയും ആര്‍ എം പിയും മിണ്ടുന്നില്ല.. ഇതൊക്കെ പിണറായി വിജയന്റെ വീട്ടില്‍ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍കൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാന്‍ പറ്റില്ലായിരുന്നു. വെറുതെയല്ല ആ മനുഷ്യനെ നേരും നെറിയും അറിയുന്ന കേരള ജനത വീണ്ടും അവരുടെ നേതാവാക്കിയത്… മുഖ്യമന്ത്രിയാക്കിയത്… ‘ഇതായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്
പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ഹൈദരലി തങ്ങളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹം വിവാദത്തിനിരയാകുകയാണ്. ഇതിന്‍രെ പേരില്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി തങ്ങളുടെ മകന്‍ രംഗത്തെത്തുകയും ചെയ്തു.
പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇതൊക്കെ ഒരു ഭാഗത്തിലൂടെ നടക്കുന്നു. അതേസമയം തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ശബ്ദം ഉയര്‍ത്താനോ അഭിപ്രായം പറയാനോ ബി.ജെപിയോ ആര്‍.എം.പിയോ തയ്യാറാകാത്തത് എന്തെന്ന ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ ഒരു ചോദ്യമാണ് ഉയര്‍ത്തുന്നത്