CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews

ഹരിഹരന് ജെ സി ഡാനിയേൽ പുരസ്കാരം.

2019ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ ഹരിഹരൻ അർഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാറിൻറെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി ഡാനിയേൽ അവാർഡ്.സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്കാര പ്രഖ്യാപനം നടത്തി.

അരനൂറ്റാണ്ടിലധികമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഹരിഹരൻ, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപര വുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്തുവെന്ന് പുരസ്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു. എം.ടി വാസുദേവൻ നായർ ചെയർമാനും സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളു മായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

1965 ൽ മദിരാശിയിലത്തെി ഛായാഗ്രാഹകൻ യു. രാജഗോപാലി നൊപ്പം പരിശീലനം നേടിയ ഹരിഹരൻ 1972ൽ ‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേ ക്ക് കടക്കുന്നത്. തുടർന്ന് കോളേജ് ഗേൾ, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങി 50 ൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി തവണ മികച്ച സംവിധാ യകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഹരിഹരൻ്റെ ചിത്രങ്ങൾ നിരവധി തവണ ദേശീയ പുരസ്കാരത്തിനും അർഹമായി. ‘നഖക്ഷതങ്ങൾ’, ‘സർഗം’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്ഥ ഹരിഹരന്റെ പത്നി ഭവാനിയ മ്മയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button