”ആർക്കും എപ്പോഴും എന്റെ മുറിയിൽ പ്രവേശിക്കാം, അവിടെ രഹസ്യങ്ങളൊന്നുമില്ല” മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്ന് ഡോ. ഹാരിസ് ചിറക്കൽ
”ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ”. മന്ത്രി തന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണെന്നും, ആശുപത്രിയിലെത്തി രോഗാവസ്ഥയെ കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഡോ. ഹാരിസ് വ്യക്തമാക്കി. “വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവർക്ക് നെഫ്രോസ്കോപ്പും മോസിലോസ്കോപ്പും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാം. സത്യസന്ധമായി പറഞ്ഞാൽ, എനിക്കും ഡെലിവറി ചെലവ് ഏതാണ്, ബിൽ ഏതാണ് എന്ന് വ്യക്തമല്ല. പ്രിൻസിപ്പലിനെ കുറ്റപ്പെടുത്തുന്നില്ല. ഒന്നും അസാധാരണമല്ല. ആർക്കും എപ്പോഴും എന്റെ മുറിയിൽ പ്രവേശിക്കാം, അവിടെ രഹസ്യങ്ങളൊന്നുമില്ല,” അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിക്കാൻ താൽപര്യമില്ലെന്നും, വിശ്വാസം ഉണ്ടെങ്കിൽ തന്നെ സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും, അന്വേഷണം തുടരട്ടെയെന്നും, താൻ തുറന്ന പുസ്തകമാണെന്നും, പ്രശ്നത്തിന് പരിഹാരം കിട്ടുമെന്നുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും ഹാരിസ് വ്യക്തമാക്കി.
Tag: Harris Chirakkal, who may have misled the minister