Kerala NewsLatest NewsLocal NewsUncategorized
പരിസ്ഥിതി ദുർബല പ്രദേശ കരട് വിജ്ഞാപനം: വയനാട്ടിൽ തിങ്കളാഴ്ച ഹർത്താൽ
വയനാട്: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ തിങ്കളാഴ്‌ച ഹർത്താൽ. യുഡിഎഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ‌്തത്.
വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.
പാറ ഖനനം, വൻകിട ജലവൈദ്യുത പദ്ധതികൾ, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ഒൻപതോളം പ്രവർത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.