indiainformationLatest NewsNews

ലോൺ എടുക്കാൻ സിബിൽ സ്കോർ ഒരു പ്രശ്‌നമാകില്ല ; പൂജ്യമായാലും ബാങ്ക് വായ്പ ലഭ്യമാകും, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഇതാ ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് വായ്പ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ .

ബാങ്ക് വായ്പ എടുക്കുമ്പോൾ സിബിൽ സ്കോർ ഒരു പ്രശ്നമാണല്ലേ ? വീട് പണിയാനാണോ, വിദ്യാഭ്യാസം നേടാനാണോ, സ്വർണ്ണം വാങ്ങാനാണോ, അതോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ സാധാരണക്കാർ ബാങ്ക് വായ്പ എടുക്കുമ്പോൾ സിബിൽ സ്കോർ ഒരു പ്രശ്നമാണ്. എന്നാൽ ഇതാ ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് വായ്പ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ സഹമന്ത്രി പങ്കജ് ചൗധരിയാണ് ആര്‍ബിഐയുടെ നിലപാട് ആവര്‍ത്തിച്ചത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറവോ പൂജ്യമോ ആണെങ്കില്‍ കൂടിയും ബാങ്കുകള്‍ക്ക് വായ്പാ അപേക്ഷകള്‍ നിരസിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രസ്താവിച്ചു.

‘വായ്പാ അപേക്ഷകള്‍ അനുവദിക്കുന്നതിന് ആര്‍ബിഐ ഒരു മിനിമം ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിച്ചിട്ടില്ല. നിയന്ത്രണാതീതമായ ഒരു വായ്പ പരിതസ്ഥിതിയില്‍, വായ്പാദാതാക്കള്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങളുടെയും വിശാലമായ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അവരുടെ വാണിജ്യ പരിഗണനകള്‍ക്കനുസൃതമായി വായ്പ തീരുമാനങ്ങള്‍ എടുക്കുന്നു.

ഏതെങ്കിലും വായ്പാ സൗകര്യം നല്‍കുന്നതിന് മുമ്പ് വായ്പാദാതാക്കള്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളെ കുറിച്ച് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്’- പങ്കജ് ചൗധരി വ്യക്തമാക്കി. ആദ്യമായി വായ്പ എടുക്കുന്നവരുടെ വായ്പാ അപേക്ഷകള്‍ വായ്പാ ചരിത്രമില്ലാത്തതിന്റെ പേരില്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് വായ്പാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സഹമന്ത്രി ചൂണ്ടിക്കാട്ടി.

Having a CIBIL score will not be an issue for taking a loan; even if it is zero, the bank loan will be available, clarified the central government.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button