പാര്‍ലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം’, പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റിലെ പ്രതിഷേധത്തിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഒളിമ്പിക്‌സിലടക്കം രാജ്യം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചിലര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും് പ്രധാനമന്ത്രി വിമര്‍ശിച്ചു.
പാര്‍ലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നതെന്നും കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെയും മോദി അഭിനന്ദിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക്‌സഭയും രാജ്യസഭയും വലിയ ബഹളത്തിലാണ്് കലാശിച്ചത്്്. കഴിഞ്ഞ ദിവസം ആറു തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
കയ്യാങ്കളിയില്‍ വാതില്‍ ചില്ലുകള്‍ തകര്‍ന്ന് ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്കെതിരെ ഉദ്യോഗസ്ഥ പരാതിയും നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിച്ച് എംപിമാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.