ദി പ്രീസ്റ്റ് ഇന്ന് പ്രദർശനത്തിനെത്തും; ആശംസകൾ നേർന്ന് മോഹൻലാൽ

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഇന്ന് പ്രദർശനത്തിനെത്തും. മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഒന്നര വർഷത്തിന് ശേഷം തിയേറ്റർ സ്‌ക്രീനുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് ആശംസകളുമായി മോഹൻലാലും രംഗത്തെത്തി.”ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്യുമിനേഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കും മഞ്ജു വാര്യർക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്.
കൊറോണ പ്രതിസന്ധികൾക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്’ ചിത്രത്തിൻറെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. സംവിധായകൻറെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഖിൽ ജോർജ്ജ് ആണ്.