CinemaEditor's ChoiceKerala NewsLatest NewsLocal NewsNationalNewsPoliticsTamizh nadu

അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ല, ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കും.

ചെന്നൈ/ അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന പ്രഖ്യാപനവുമായി നടൻ വിജയ്. വിജയ് ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി റജിസ്റ്റർ ചെയ്യാൻ നടൻ വിജയ് തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയെന്ന വാർത്ത വന്നതിനു പിറകെയാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന വിജയുടെ വെളിപ്പെടുത്തൽ ഉണ്ടാവുന്നത്. അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ല. ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയ് അപേക്ഷ നൽകിയതായും, പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും സംവിധായകൻ കൂടിയായി അച്ഛൻ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വാർത്തകൾ ആണ് പുറത്ത് വന്നിരുന്നത്. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷ നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചന്ദ്രശേഖറാണ് ഏകോപിപ്പിക്കുന്നത് എന്നതിനാൽ ഈ വാർത്തക്ക് മാധ്യമങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ‌ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നുമാണ് ചന്ദ്രശേഖർ പറഞ്ഞതായ വാർത്തകൾ ആണ് വന്നിരുന്നത്.
തമിഴിലെ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് മുൻപു പല തവണ രാഷ്ട്രീയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്സൽ, സർക്കാർ എന്നിവയിൽ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി. മെഴ്സലിനെതിരെ ബിജെപിയും ‘സർക്കാരിനെതിരെ’ അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നതുമാണ്. സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനെതിരെ വെടിവയ്പ്പുണ്ടായ സമയത്ത് പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിജയ് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നതും വാർത്തകളിൽ ഏറെ പ്രാധാന്യത്തോടെ ഇടം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button