ഭർത്താവ് ആവശ്യപ്പെട്ട പണം വീട്ടുകാരിൽ നിന്നും ചോദിച്ചു വാങ്ങി നൽകിയില്ലെന്ന കാരണത്തിൽ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

ബംഗളൂരു: ഭർത്താവ് ആവശ്യപ്പെട്ട പണം വീട്ടുകാരിൽ നിന്നും ചോദിച്ചു വാങ്ങി നൽകിയില്ലെന്ന കാരണത്തിൽ ഭാര്യക്ക് ക്രൂരമായ പീഡനം. ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽ പ്പിക്കുകയായിരുന്നു ഭർത്താവ്. ബംഗളൂരിവിൽ രാമമൂർത്തി നഗറിലാണ് ക്രൂരത അരങ്ങേറിയത്.
ഒക്ടോബർ ഏഴിനാണ് സംഭവം നടന്നത്. സ്ത്രീധനം കുറവായിരുന്നു എന്ന കാരണം പറഞ്ഞു, ബംഗളൂരുവിൽ പാൻ ഷോപ്പ് നടത്തിവരുന്ന സൂരജും കുടുംബാംഗങ്ങളും യുവതിയെ പീഡിപ്പിച്ചു വരുകയായിരുന്നു. ഒരു വർഷം മുമ്പാണ് സൂരജ് യുവതിയെ വിവാഹം കഴിക്കുന്നത്. ഇയാൾക്ക് അമ്മയും പീഡന മുറ നടത്താൻ സഹായി ആവുകയായിരുന്നു. സംഭവ ദിവസം ഇയാള്‍ ഭാര്യയോട് വീട്ടിൽ നിന്ന് പണം വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇതിന് വിസ്സമ്മതിക്കുകയും തന്‍റെ വീട്ടുകാർ ഇതുവരെ നൽകിയ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തിരികെ നൽകാൻ സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വാക്ക് തർക്കത്തിലേക്കും കൈയ്യേറ്റത്തിലേക്കും കാര്യങ്ങൾ എത്തി. സൂരജ് ഭാര്യയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. സൂരജിന്‍റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു. 22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്. ഇവരുടെ സ്വകാര്യഭാഗങ്ങളിലാണ് മുഖ്യമായും സൂരജ് മണ്ണെണ്ണ ഒഴിക്കുന്നത്. അത് കൊണ്ടുതന്നെ സ്വകാര്യഭാഗങ്ങൾ കൂടുതൽ പൊള്ളലേറ്റു. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ഭര്‍ത്താവ് സൂരജ് സിങ്ങും അമ്മയും ഒളിവിൽ പോയിരിക്കുകയാണ്