keralaKerala NewsLatest News

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പെടെയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇരുവരും ഐസിയുവിലാണ്. മൂന്ന് കുട്ടികൾ ഉൾപ്പെടെ 12 പേർ നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് പേർ രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള കിണറുകൾ, ജലസംഭരണ ടാങ്കുകൾ എന്നിവ ക്ലോറിനേറ്റ് ചെയ്തിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലും നിർബന്ധമായും ഇതേ രീതികൾ പാലിക്കണമെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്.

Tag: The health condition of two people suffering from amoebic encephalitis who are undergoing treatment at Kozhikode Medical College is critical

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button