Kerala NewsLatest NewsUncategorized

ലോക്ക്ഡൗണിൽ അത്യാവശ്യ സേവനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു; കൂടുതൽ കടകൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയപ്പോൾ ലോക്ക്ഡൗണിൽ അത്യാവശ്യ സേവനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച്‌ പ്രവർത്തിക്കാം. അസംസ്‌കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ചുമണിവരെ തുറക്കാം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, സ്വർണക്കടകൾ, ടെക്സ്റ്റയിൽസ്, ചെരിപ്പു കടകൾ എന്നിവ തിങ്കൾ ബുധൻ ദിവസങ്ങളിൽ അഞ്ചുമണിവരെ തുറക്കാം.

ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി പല ദിവസങ്ങളിലും പല സ്ഥാപനങ്ങളും തുറക്കും. അവിടെ എത്തുന്നവരും ജീവനക്കാരും കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കും മുൻപ് അണുവിമുക്തമാക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം. ഇത് ചിലരിപ്പോഴും കൃത്യമായി പാലിക്കുന്നില്ല.

ഇത് പാലിക്കാത്ത കടയുടമകൾക്കും ഉപഭോക്താക്കൾക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. മരുന്ന് കടകൾക്ക് മുന്നിൽ നിയന്ത്രണം പാലിക്കാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഇത് തടയാൻ പൊലീസ് നടപടി സ്വീകരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button