keralaKerala NewsLatest News

ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്‌ക്ക് മന്ത്രി ഇക്കാര്യം ഉറപ്പ് നൽകി. ഇതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണ നടപടികൾ അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ആശുപത്രിയിൽ നിന്ന് ഉപകരണം കാണാതായത്, ഡോ. ഹാരിസിന്റെ മുറിയിൽ നിന്ന് അസാധാരണമായി പെട്ടി കണ്ടെത്തിയത്, സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങി വിഷയങ്ങളിൽ ഇനി അന്വേഷണം നടക്കില്ലെന്നാണ് റിപ്പോർട്ട്. ഉപകരണം കാണാതായ സംഭവത്തിന് പ്രസക്തിയില്ലെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തണമെന്നാവശ്യവും സംഘടന ഉന്നയിച്ചു.

Tag: Health Minister Veena George says no action will be taken against Dr. Harris Chirakkal

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button