keralaKerala News
കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
ആലുവ തുരുത്തിലെ ഒരു വിവാഹ വീട്ടിൽ നടന്ന കോൽക്കളി പരിപാടിക്കിടെ മുസ്ലിം ലീഗ് നേതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എടയപ്പുറം സ്വദേശി എം.എം. അലി (65) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ഭാഗമായി കോൽക്കളി സംഘം പ്രകടനം നടത്തുന്നതിനിടെ സംഘത്തിലെ പ്രധാനാംഗമായിരുന്ന അലി പെട്ടെന്നു കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൽക്കളിയിൽ സജീവമായിരുന്ന അലി, പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന നേതാവുമായിരുന്നു.
Tag: heartattack and died during a Kolkali event