അണ്ടിയോടടുക്കുമ്പോൾ പുളി കൂടി, രവീന്ദ്രനെ വിളിച്ചപ്പോൾ നെഞ്ചിടിപ്പും, കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സി പി എം സമരത്തിന്.

തിരുവനന്തപുരം/ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നു എന്ന് ആരോപിച്ച് ഏജൻസികൾക്കെതിരെ സമരം നടത്താന്‍ സിപി.എം തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് പാർട്ടിയുടെ തീരുമാനം. സമരത്തിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാക്കും എന്നാണു വിവരം. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുകതന്നെ ചെയ്യും. അതിശയം തോന്നാത്ത കാര്യമാണിത്. നിലവിലുള്ള സങ്കീർണ്ണമായ അവസ്ഥയിൽ കോടിയേരിക്കും, പിണറായിക്കും തങ്ങൾക്കുള്ള സ്ഥാനങ്ങൾ ഒഴിയാനാവാത്ത സാഹചര്യത്തിലാണ് നിർണ്ണായക മല്ലാത്ത ഈ പാർട്ടി തീരുമാനം എന്നുവേണം പറയാൻ.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ടതില്ല എന്ന നിലപാടാനാണ് സി.പി.എം കൈക്കൊണ്ടിട്ടുള്ളത്. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനം വന്നിരിക്കുന്നത്. ലഹരി മരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസിനെ പറ്റി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയേറ്റില്‍ വിശദീരിച്ചു. താന്‍ കേസില്‍ ഇടപെടില്ലെന്നും പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്. കേസ് ബിനീഷിന്റെ കുടുംബം നോക്കട്ടെയെന്നും പറയുമ്പോൾ തന്നെ റെയ്ഡിനിടെ നടന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും പറഞ്ഞു ഒരു കൈ കൊണ്ട് കുടുംബത്തെ കോടിയേരി താങ്ങിയിട്ടുണ്ട്. ബംഗളുരു മയക്കു മരുന്ന് മാഫിയക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്തതിനാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ് ചെയ്യുന്നത്. കേസുമായി ബന്ധപെട്ടു ഇ ടി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാഴികക്ക് നാല്പത് വട്ടം ബംഗളുരു വിശേഷങ്ങൾ തിരക്കിവരുന്ന നേതാവാണ് ബിനീഷിന്റെ കേസിൽ ഇടപെടില്ലെന്നും, കേസ്സ് കുടുംബം നോക്കിക്കൊള്ളും എന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതെല്ലാം ജങ്ങളെയും, പാർട്ടി അണികളുടെയും കണ്ണിൽ പൊടിവാരി എരിയുന്ന പൊടിക്കൈകളാണെന്ന് ഉള്ളറിയുന്നവർക്ക് മാത്രം അറിയാം.
എം ശിവശങ്കറിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയൻറെ മറ്റൊരു വിശ്വസ്തനായ സി.എം.രവീന്ദ്രനെ ചോദ്യംചെയ്യാന്‍ ഇ ഡി വിളിപ്പിച്ചതോടെയാണ് പിണറായി വിജയന് ഇരുന്നിട്ട് ഇരിപ്പുറക്കാത്തത്. ഇത്രയും സൽസ്വഭാവിയായ ഒരു മനുഷ്യനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലെന്നു വരെ പിണറായി, രവീന്ദ്രന് സൽസ്വഭാവ പട്ടം ചാർത്തിക്കഴിഞ്ഞു. എന്തൊക്കെ പറഞ്ഞാലും, രവീന്ദ്രന് ഇ ഡി യുടെ നോട്ടീസ് എത്തിയതിൽ പിന്നെ മുഖ്യന് ഒന്ന് നന്നായി ഉറച്ചിരിക്കാൻ കഴിയുന്നില്ല. സി പി എം ആസ്ഥാനത്ത് അടിയന്തിര ഉന്നതാധികാര സമിതി യോഗം വരെ ഔദ്യോഗികമോ അല്ല്ലാതെയോ ഇതിനകം നടന്നു. ഏതായാലും എം ശിവശങ്കറിനെക്കാളേറെ ചില കാര്യ കാര്യങ്ങൾ രവീന്ദ്രന് അറിയാമെന്നു ഇ ഡി ക്കു മനസ്സിലായിക്കഴിഞ്ഞു. ശിവശങ്കർ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും, രവീന്ദ്രനെ തൂക്കാൻ ഇ ഡി 20 ദിവസങ്ങൾക്ക് മുൻപേ തീരുമാനിച്ചിരുന്നതുമാണ്. അക്കാര്യം അറിഞ്ഞത് മുതൽ മുഖ്യന് നെഞ്ചിടിപ്പ് കൂടി വരുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നു എന്ന് സി പി എമ്മിന് തോന്നി തുടങ്ങിയത്, ബിനീഷിന്റെ മയക്ക് മരുന്ന് വിഷയം സങ്കീർണ്ണമായതിനു പിറകെ, കള്ളപ്പണക്കേസിൽ രവീന്ദ്രനെ കൂടി ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചതോടെയാണ്. രവീന്ദ്രനെ ചോദ്യം ചെയ്‌താൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നത് തെളിയിക്കപ്പെടുകയാണ്. ഇതിനെ പ്രതിരോധിക്കുക എന്ന ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണ് ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താൻ സി പി എം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ജനങ്ങള്‍ക്കുമു ന്നില്‍ തുറന്നുകാട്ടാനാണ് സമരമെന്നാണ് സി പി എം പറഞ്ഞിരിക്കുന്നത്. ആര് ആരെ ജനത്തിന് മുന്നിൽ തുറന്നു കാട്ടുമെന്നതാണ്ഇതോടെ വരും നാളുകളിൽ കേരളം കാണാൻ പോകുന്നത്.