ശക്തമായ പൊടിക്കാറ്റ്; ബെയ്ജിംഗ് നഗരം ഓറഞ്ച്

ബെയ്ജിംഗ്: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തില്‍. നഗരത്തിലെ വായുവിന്റെ നിലവാരം ഏറ്റവും മോശമായ നിലയിലാണ് നിലവില്‍ ഉള്ളത്. വായു നിലവാര സൂചികയില്‍ 999 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അപകടകരമായ നിലയാണിതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്നര്‍ മംഗോളിയയില്‍ നിന്നും വീശിയടിച്ച പൊടിക്കാറ്റാണ് ബെയ്ജിംഗിനെ പൊടിപടലങ്ങളില്‍ മുങ്ങിയത്.
നഗരത്തിലെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ചൈനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി പടര്‍ന്ന് ഓറഞ്ച് നിറത്തിലായ നഗരത്തിന്റെ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. ബെയ്ജിംഗിന്റെ അവസ്ഥ എത്രത്തോളം രൂക്ഷമാണെന്ന് ദൃശ്യങ്ങളില്‍ നിന്നും തന്നെ വ്യക്തമാണ്.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ഗോപി മരുഭൂമിയില്‍ നിന്നും പൊടിക്കാറ്റ് ചൈനയിലേക്ക് വീശിയടിക്കാറുണ്ട്. വടക്കന്‍ ചൈനയില്‍ വനനശീകരണം വ്യാപകമായതോടെ ജനവാസ മേഖലകളില്‍ പൊടിക്കാറ്റ് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.