Uncategorized

മുംബൈയില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. പല പ്രദേശങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലും കനത്ത തോതില്‍ വെള്ളംകയറിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളും മുങ്ങിയിട്ടുണ്ട്.

കുര്‍ള-വിദ്യാവിഹാര്‍ പ്രദേശത്ത് ട്രയിന്‍ ഗതാഗതം അല്‍പ്പം സമയം നിര്‍ത്തിവച്ചു. ട്രയിനുകളും വൈകിയാണ് ഓടുന്നത്. ട്രയിനുകളും തിരിച്ചുവിട്ടു.

ഛുനഭാട്ടി സ്റ്റേഷനില്‍ നല്ല തോതില്‍ തന്നെ വെള്ളം കയറിയിട്ടുണ്ട്. പലയിടുങ്ങളിലും കനത്തതും ഒറ്റപ്പെട്ടതുമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button